Saturday, October 21, 2017


സെലസ്റ്റിയ 2017
************************************************

ബഹിരാകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് 21.10.2017ന്ന് മാടായി GBHSS ൽ വെച്ച് നടന്ന കല്യാശ്ശേരി മണ്ഡലം തല മത്സരത്തിൽ യു.പി.വിഭാഗം ഉപന്യാസ രചനയിൽ ഇരിണാവ് PKVS മുസ്ലീം യു.പി.സ്കൂളിലെ ശഹാന കെ.കെ.ഒന്നാം സ്ഥാനം നേടി. അഭിനന്ദനങ്ങൾ.

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ കൊയ്ത്തുത്സവം ശ്രീ .ടി .വി.രാജേഷ് MLA ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഇ പി.ഓമന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ:പി.ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.പി.പി.ഷാജിർ, കൃഷി ഓഫീസർ ശ്രീമതി: പി. ലത, ബിപിഒ ശ്രീ. എ.വി. പാർത്ഥസാരഥി, ബ്ലോക്ക് കൃഷി ഡയറക്ടർ, പഞ്ചായത്ത് മെമ്പർ പി.വി.ഗൗരി, പി.പി.കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു. പി ടി എ പ്രസിഡണ്ട് ശ്രീ : രാമചന്ദ്രൻ കാക്കാടി സ്വാഗതം പറഞ്ഞു


Sunday, October 1, 2017

പാപ്പിനിശ്ശേരി ഉപജില്ലാ യു.പി.വിഭാഗം ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ PKVSMUPS ലെ മഹാസ് പി.വി. രണ്ടാം സ്ഥാനം നേടി.


പാപ്പിനിശ്ശേരി ഉപജില്ലാ തല യു.പി.വിഭാഗം സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ PKVSMUPS ലെ ധനശ്രീ പി.പി, ദേവിക പി എന്നിവർ ചേർന്ന ടീം മൂന്നാം സ്ഥാനം നേടി.
പാപ്പിനിശ്ശേരി ഉപജില്ലാ തല എൽ.പി.വിഭാഗം സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ PKVSMUPS ലെ റാനിയ ഫാത്തീമ, നിവേദിത പി എന്നിവർ ചേർന്ന ടീം മൂന്നാം സ്ഥാനം നേടി.
                              ചെസ് ചാംപ്യൻ അമന്യു
-----------------------------------------------
പാപ്പിനിശേരി ഉപജില്ലാ ചെസ് മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഇരിണാവ് പികെവിഎസ് എം യു പി സ്കൂളിലെ കെ. അമന്യു ഒന്നാം സ്ഥാനം നേടി.




ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് p. K. v. S. M. U. P സ്ക്കൂളിൽ അന്താരാഷ്ട്ര തെങ്ങു വർഷം ആചരിച്ചു .തേങ്ങയുടെ വിവിധ രൂപങ്ങൾ ,പലഹാരങ്ങൾ, കറികൾ ,ചമ്മന്തികൾ, കരകൗശല വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, വിറക് തുടങ്ങിയവ പ്രദർശനത്തിൽ ഉണ്ടായിരുന്നു.പ്രദർശനം കുട്ടികൾക്ക് നവ്യാനുഭവമായി
കർഷക ദിനാചരണത്തിന്റെ ഭാഗമായി കല്യാശ്ശേരി കൃഷിഭവൻ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ സ്കൂൾ വിദ്യാർത്ഥികളായ ധനശ്രീ പി.പി, മുഹമ്മദ് അമീർ അശ്രഫ് , നിവേദിത പി എന്നിവരും, അദ്ധ്യാപികയായ ശ്രീമതി: പ്രവിത കെ. യും ഇരിണാവ് ബേങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദനിൽ നിന്ന് സമ്മാനം സ്വീകരിക്കുന്നു.



മടക്കര അയ്യോത്ത് വെച്ച് നടന്ന സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം ദേവിക പി വി. യും രണ്ടാം സ്ഥാനം അമന്യു കെ യും കരസ്ഥമാക്കി. (രണ്ടു പേരും പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ)
Manoharan Payyanat എന്നയാളുടെ ഫോട്ടോ
Manoharan Payyanat എന്നയാളുടെ ഫോട്ടോ
PKVS മുസ്ലീം യു പി സ്കൂൾ - സ്വാതന്ത്ര്യ ദിനാഘോഷം ആംസ്റ്റക് കോളജ് വൈസ് ചെയർമാൻ ശ്രീ: ഇ.മോഹനൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ: രാമചന്ദ്രൻ കാക്കാടി അദ്ധ്യക്ഷത വഹിച്ചു. ഘോഷയാത്ര, പ്രഛന്നവേഷ മത്സരം, ദേശഭക്തിഗാനാലാപനം, മോണോ ആക്ട് തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.



ആഗസ്ത് 9 - സമാധാനത്തിന്റെ സന്ദേശവുമായി സ്കൂളിൽ വിദ്യാർത്ഥികൾ നടത്തിയ യുദ്ധവിരുദ്ധ റാലി




         എഴുത്ത് പെട്ടി സ്ഥാപിച്ചു
---------------------------------------------------------------------------------------------------------------------
ഇരിണാവ്: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഹ്വാനമനുസരിച്ച് ഇരിണാവ് പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ പുസ്തകവായനയെ ഗൗരവമായി കാണുക എന്ന ലക്ഷ്യത്തോടെ പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിൽ എഴുത്ത് പെട്ടി സ്ഥാപിച്ചു. സ്കൂൾ ലീഡർ ആൽവിൻ ഐസക് ഏറ്റുവാങ്ങി. വിദ്യാർത്ഥികൾ വായിച്ച പുസ്തകങ്ങളെപ്പറ്റി കുറിപ്പ് തയാറാക്കി പെട്ടിയിൽ നിക്ഷേപിക്കുകയും ഓരോ ആഴ്ചയും മികച്ച കുറിപ്പുകൾ തെരഞ്ഞെടുക്കുകയും ആണ് ഈ പദ്ധതി. വായനശാലാ സെക്രട്ടറി പി.വി.മുകുന്ദൻ, കെ.വി.ഷൈനേഷ്, ടി. മാനസൻ, പി.വി.ബിന്ദു എന്നിവർ സംസാരിച്ചു.

കേരള സംസ്ഥാന കൃഷിവകുപ്പിന്റെ "ഓണത്തിന് ഒരു മുറം പച്ചക്കറി " കാമ്പയിൻ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം കല്യാശ്ശേരി കൃഷി ഓഫീസർ ശ്രീമതി: പി ലത നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ: കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സക്കറിയ പടപ്പിൽ, മദർ പിടിഎ .പ്രസിഡണ്ട് കെ.പ്രീത എന്നിവർ സംസാരിച്ചു. പി.വി. ബിന്ദു സ്വാഗതവും ടി. മാനസൻ നന്ദിയും പറഞ്ഞു.




ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെഴുതിയ മറുപടിക്കത്ത് മത്സരത്തിൽ പാപ്പിനിശ്ശേരി ഉപ ജില്ലയിൽ നിന്ന് യു.പി.വിഭാഗത്തിൽ PKVS മുസ്ലീം യു പി സ്കൂളിലെ ഷഹാന കെ.കെ.സമ്മാനം നേടി.
PKVS മുസ്ലിം യു പി സ്കൂളിലെ ശഹാന കെ കെ മുഖ്യമന്ത്രിക്കയച്ച മറുപടിക്കത്തിനുള്ള സമ്മാനം കണ്ണൂർ കലക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ശ്രീ എം.മുകന്ദനിൽ നിന്നും ഏറ്റുവാങ്ങുന്നു

പ്രകൃതിസംരക്ഷ ദിനം, ലോക കണ്ടൽ ദിനം PKVS മുസ്ലീം യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഇരിണാവ് കപ്പക്കടവ് സന്ദർശിച്ച് പ്രകൃതിസംരക്ഷണ പ്രതിജ്ഞ എടുത്തു.




PKVSMUPS ലെ LSS ജേതാവ് മുഹമ്മദ് അമീർ അശ്രഫിന്, കണ്ണർ അത്താണിയുടെ വകയുള്ള ഉപഹാരം കണ്ണൂർ എം.പി. ശ്രീമതി: പി.കെ.ശ്രീമതി ടീച്ചർ നൽകുന്നു.

പാപ്പിനിശ്ശേരി ഉപജില്ലയിൽ നിന്ന് ALIF TALENT EXAMINATION ൽ വിജയിച്ച് ജില്ലാതല മത്സരത്തിന് അർഹത നേടിയ PKVSMUPS ലെ റാനിയ ഫാത്തിമയും (LP), മുഹമ്മദ് അമീർ അശ്രഫും(UP)



വിദ്യാർത്ഥികൾ പാടത്തേക്ക്
ഈ വർഷത്തെ ഞാറ് നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ: പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ: കെ.സുധാകരൻ, ശ്രീ: കെ.സി.ലക്ഷ്മണൻ, ശ്രീ: ടി. സുവർണൻ, ടി. മാനസൻ, ഉമ പൈനാട്ട്, ടി കെ.രമാബായ്, പി.ചന്ദ്രമതി, വി.എം.രമ്യ, കെ.സൗമ്യ, പി.ദിവ്യ, സി.കെ.സുജിത്ത്, പി വി ബിന്ദു എന്നിവർ നേതൃത്വം നൽകി.