Wednesday, December 19, 2012

ഗണിതോത്സവം 2012-13
(07.12.2012 വെള്ളി )
സ്കൂളിലെ ഈ വര്‍ഷത്തെ ഗണിതോത്സവം പി.ടി.എ. പ്രസിഡണ്ട് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ടി. മാനസന്‍ അദ്ധ്യക്ഷത വഹിച്ചു. സാവിത്രി കെ.കെ., ദിവ്യ പി. എന്നിവര്‍ സംസാരിച്ചു. ഗണിതശാസ്ത്ര ക്ലബ്ബ് സെക്രട്ടറി അക്ഷയ് ബാലകൃഷ്ണന്‍ സ്വാഗതവും സ്കൂള്‍ ഡപ്യൂട്ടി ലീഡര്‍ സഞ്ജയ് ടി.വി. നന്ദിയും പറഞ്ഞു. കഴിഞ്ഞ 3 ദിവസങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് മുറികളില്‍ വെച്ച് നിര്‍മ്മിച്ചതും  ശേഖരിച്ചതുമായ നിരവധി ഇനങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രദര്‍ശനം വീക്ഷിക്കുന്നതിന്ന് സാധിച്ചു. (ചിത്രങ്ങള്‍ PHOTOS ല്‍)
================================

Saturday, December 15, 2012


സ്കൂള്‍ വളപ്പില്‍ പച്ചക്കറി

ഇരിണാവ് : സംസ്ഥാന കൃഷി വകുപ്പിന്റെ 'സ്കൂള്‍ വളപ്പില്‍ പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കല്ല്യാശ്ശേരി കൃഷിഭവനും ഇരിണാവ് പി. കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു.പി.സ്കൂള്‍ സയന്‍സ് ക്ലബ്ബും സംയുക്തമായി പച്ചക്കറി കൃഷി തുടങ്ങി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.. പ്രസിഡണ്ട് കെ. സുധാകരന്‍ അദ്ധ്യക്ഷനായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ബേബി റീന, ജോളി അലക്സ്, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.സാവിത്രി സ്വാഗതവും, നുഫൈല അവറാന്‍ നന്ദിയും പറഞ്ഞു.

Sunday, November 4, 2012

പാപ്പിനിശ്ശേരി സബ് ജില്ലാ ശാസ്ത്ര മേളയില്‍ വര്‍ക്കിങ്ങ് മോഡല്‍ 
അവതരിപ്പിക്കുന്ന അനഘ കെ. യും, മുര്‍ഷിദയും


Thursday, October 4, 2012

04.10.2012 വ്യാഴം
വിദ്യാരംഗം പാപ്പിനിശ്ശേരി സബ് ജില്ലാകമ്മറ്റിയുടെ 
ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 
ഹാര്‍മണി 2012
ഉദ്ഘാടനം ശ്രീ. കെ. രാജന്‍ ( ഡി.ഇ.ഒ., കണ്ണൂര്‍)

സദസ്സ്

നന്ദി. ശ്രീമതി.  ദിവ്യ പൊങ്കാരന്‍ (കണ്‍വീനര്‍, വിദ്യാരംഗം)

Friday, September 7, 2012

ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം
2012-13 വര്‍ഷത്തെ സ്കൂള്‍ ഗണിതശാസ്ത്ര ക്ലബ്ബ് 06.09.2012 ന് അഴീക്കോട് ഹൈ സ്കൂള്‍ ഗണിതശാസ്ത്ര അദ്ധ്യാപകന്‍ ശ്രീ. പി.എം. കൃഷ്ണപ്രഭ നിര്‍വഹിച്ചു. തദവസരത്തില്‍ അനേകം ഗണിതപ്രശ്നങ്ങളും നിര്‍മ്മാണങ്ങളും അദ്ദേഹം അവതരിപ്പിച്ചത് കുട്ടികളില്‍ ഗണിതതാത്പര്യം വളര്‍ത്താന്‍ ഉതകുന്നതായിരുന്നു. പി. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.മാനസന്‍ സ്വാഗതവും പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി അക്ഷയ് എം. നന്ദിയും പറഞ്ഞു .



Wednesday, August 29, 2012

2012 ആഗസ്ത് 24 ഓണാഘോഷം
ക്ലാസ്സ് തലത്തില്‍ പൂക്കള മത്സരം സംഘടിപ്പിച്ചു. വളരെ ആവേശപൂര്‍വ്വം നടന്ന മത്സരത്തില്‍ യു. പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആറാം തരം ബി യും രണ്ടാം സ്ഥാനം ഏഴാം തരം എ യും നേടി. എല്‍. പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം രണ്ടാം തരവും രണ്ടാം സ്ഥാനം മൂന്നാം തരവും  നേടി. പ്രി പ്രൈമറി വിഭാഗം പ്രത്യേക സമ്മാനത്തിന് അര്‍ഹത നേടി.തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.(ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ PHOTOS ല്‍)

Thursday, August 16, 2012

2012 ആഗസ്ത്  15 സ്വാതന്ത്ര്യ ദിനം

 സ്വാതന്ത്ര്യദിനത്തിന്റെ അറുപത്തി ആറാം പിറന്നാള്‍ വിവിധ പരിപാടികോളാടെ ആഘോഷിച്ചു. ഹെഡ് മാസ്റ്റര്‍  പി. മനോഹരന്‍ പതാകയുയര്‍ത്തി. സ്വാതന്ത്ര്യദിനറാലി നടത്തി. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സജാത ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി. വി. നാരായണന്‍ മുഖ്യപഭാഷണം നടത്തി. ദേശഭക്തി ഗാനാലാപനം, ദേശീയ പതാക നിര്‍മ്മാണം, വിവിധ കലാപരിപാടികള്‍,സ്വാതന്ത്ര്യ സമരചരിത്ര ക്വിസ്, പതിപ്പ് നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍   ഉണ്ടായിരുന്നു. സ്കൂളില്‍ നേരത്തെ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് കെ. സുജാത സമ്മാനങ്ങള്‍ വിതരണം ചെയ്തു.കെ.പ്രേമലത സ്വാഗതവും, പി. പ്രണവ് നന്ദിയും പറഞ്ഞു. തുടര്‍ന്ന്  മധുരപലഹാര വിതരണം നടത്തി.







സ്വാഗതം കെ. പ്രേമലത ടീച്ചര്‍

അദ്ധ്യക്ഷന്‍ കെ. സുധാകരന്‍

മുഖ്യ പ്രഭാഷണം ടി. വി. നാരായണന്‍

സമ്മാനദാനം കെ. സുജാത




ആഗസ്ത് 14 - ഇഫ്ത്താര്‍ സംഗമം

വിദ്യാലയത്തില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശങ്ങള്‍ ഏത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളില്‍ സൗഹൃദ സംഗമവും ഇഫ് ത്താര്‍ വിരുന്നും നടത്തി. സൗഹൃദ സംഗമം എ. സുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി. ചന്ദ്രന്‍, പി. പി. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. മനോഹരന്‍ സ്വാഗതവും, ടി. മാനസന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 400 ഓളം പേര്‍ പങ്കെടുത്തു.

എ. സുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു





Tuesday, August 7, 2012

ആഗസ്ത് - 6     ---   യുദ്ധവിരുദ്ധദിനം
ഹിരോഷിമാദിനത്തോടനുബന്ധിച്ച് ആഗസ്ത് 6 ന് സാമൂഹ്യപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികല്‍ സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയില്‍ ബാഡ്ജ് ധരിച്ച കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സമാധാനത്തിന്റെ ആവശ്യകതയെപ്പറ്റിയും യുദ്ധത്തിന്റെ ഭീകരതയെപ്പറ്റിയും എം. സനൂജ് സംസാരിച്ചു. ഉച്ചക്ക് ശേഷം പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ രചന, സഡാക്കോ കൊക്ക് നിര്‍മ്മാണം, റാലി എന്നിവ സംഘടിപ്പിച്ചു.





06/08/2012

Saturday, June 23, 2012

വായനാ വാരത്തോടനുബന്ധിച്ച്  21.06.2012 ന് സ്കൂളില്‍ സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനത്തില്‍ നിന്ന്
 




Thursday, June 21, 2012

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
19.06.2012

അഴീക്കോട് നോര്‍ത്ത് യു. പി.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഡോ. കെ. രാജഗോപോലന്‍ ഉദ്ഘാടനം ചെയ്തു. പി. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമത്തുല്‍ മര്‍ജാന സ്വാഗതവും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കണ്‍ വീനര്‍ നുഫൈല എ. നന്ദിയും പറഞ്ഞു.
യന്‍സ് ക്ലബ്ബ് ഉദ്ഘാടനം
18.06.2012
കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ മേഖല ജോ. സെക്രട്ടറിയുമായ ശ്രീ. ടി. ഗോപാലന്‍ മാസ്റ്റര്‍ അനേകം ലഘു പരീക്ഷണങ്ങള്‍ ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. കെ. പ്രേമലത അദ്ധ്യക്ഷത വഹിച്ചു. ടി.മാനസന്‍ സ്വാഗതവും പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി ഫാത്തിമത്തുല്‍ മര്‍ജാന കെ നന്ദിയും പറഞ്ഞു.
-------

Wednesday, June 6, 2012

പ്രവേശനോത്സവം  04.06.2012

ഉദ്ഘാടനം ശ്രീ കെ. സി. ശ്രീജിത്ത് മാസ്റ്റര്‍

 വിളമ്പരഘോഷയാത്ര

അദ്ധ്യക്ഷന്‍ ശ്രീ. കെ. സുധാകരന്‍

Sunday, June 3, 2012


Saturday, April 28, 2012

1)2011-12 വര്‍ഷത്തെ ഒ.ബി.സി. പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ ആറാം തരത്തിലേയും ഏഴാം തരത്തിലേയും കുട്ടികള്‍ക്ക് മെയ് 4, 5 തീയ്യതികളില്‍ തുക വിതരണം ചെയ്യുന്നതാണ്.

2) 2012 - 13 അദ്ധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ മെയ് 2 മുതല്‍ സ്കൂളില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്.


2011-12 വര്‍ഷം യു. എസ്. എസ്. ലഭിച്ചവര്‍

1. അഭിജിത്ത് ഇ.
2. അഭിജിത്ത് പി. പി.
3. അനുശ്രീ കെ.

Saturday, March 24, 2012

23.03.2012 വെള്ളിയാഴ്ച ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സ്
---------------------------------------------------






Monday, March 5, 2012


വാര്‍ഷീകാഘോഷവും അനുമോദനവും മാപ്പിളകലാസംഘം അവതരണവും
01.03.2012 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതല്‍


Thursday, March 1, 2012

ആവേശകരമായ പച്ചക്കറി വിളവെടുപ്പ്
-------------------------------------------------------------------------
വിദ്യാര്‍ത്ഥികള്‍ നട്ട് നനച്ച് ഉണ്ടാക്കിയ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ്
29.02.2012 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ബി.പി.. ശ്രീ കെ.സി. ശ്രീജിത്ത് ഉല്‍ഘാടനം ചെയ്തു.







Tuesday, February 28, 2012

ABHIJITH P P
Participant of INSPIRE AWARD State Competition
at Ernakulam on 22.02.2012
Relief Calculator (Reduce Tax on arrear) 10E forms made simple - Prepared by Abdurahiman, HSST (Senior) in Commerce, Govt Girls HSS, BP Angadi, തിരൂര്‍


വാര്‍ഷീകാഘോഷവും അനുമോദനവും
2012 ഫിബ്രവരി 24 മാര്ച്ച് 1 തീയ്യതികളില്‍
-----------------------------------------------------------------------------------------
24.02.2012 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍
കായീകമേള
----------------------------------------------------------------------------------------------
01.03.2012 വ്യാഴാഴ്ച വൈകഹന്നേരം 4 മണി മുതല്‍
സമാപന സമ്മേളനവും അനുമോദനവും
അദ്ധ്യക്ഷന്‍ ശ്രീ. കെ. സുധാകരന്‍ (PTA പ്രസിഡണ്ട്)
ഉദ്ഘാടനം. ശ്രീ. കെ. കണ്ണന്‍ (പ്രസിഡണ്ട്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്)
സമ്മാനദാനവും അനുമോദനവും . ശ്രീ. കെ.സി. ശ്രീജിത്ത് (BPO, BRC പാപ്പിനിശ്ശേരി)
ആശംസ. ശ്രീമതി. കെ.സുജാത (വൈസ് പ്രസിഡണ്ട്, കല്ല്യാശ്ശേരി പഞ്ചായത്ത്)
തുടര്‍ന്ന്
നൃത്തനൃത്യങ്ങള്‍, നാടകം, ഒപ്പന, ദഫ്, കോല്‍ക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍