Sunday, October 9, 2022



 


 2021-22 വർഷത്തെ ഉന്നത വിജയം നേടിയ കുട്ടികൾക്കായുള്ള വിവിധ എഡോവ്മെന്റുകളുടെ വിതരണവും SSLC, +2 ഉന്നതവിജയികൾക്കുള്ള അനുമോദനവും സ്കൂൾ കലോൽസവവും കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. ടി.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.








 

 

നെൽകൃഷി കൊയ്ത്തുത്സവം.

ഇരിണാവ് : സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത അധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ പി ഗോവിന്ദൻ, കല്യാശ്ശേരി പഞ്ചായത്ത് അംഗം കെ സിജു, ഇരിണാവ് ബാങ്ക് സെക്രട്ടറി കെ രാജീവൻ എന്നിവർ സംസാരിച്ചു. കെ സുധാകരൻ സ്വാഗതവും പി വി ബിന്ദു നന്ദിയും പറഞ്ഞു.












 

 











Monday, June 20, 2022


 

 പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിൽ വായനാ പക്ഷാചരണം കാഥികൻ എം ആർ പയ്യട്ടം ഉദ്ഘാടനം ചെയ്തു. കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പി വി ബിന്ദു, ടി കെ രമാഭായ്, എം പി ജിജി എന്നിവർ സംസാരിച്ചു.







 


 





 

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ പ്രവേശനോത്സവം പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ.ടി.പി.വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ.കെ .സിജു അദ്ധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി കെ.പ്രീത പഠന കിറ്റ് വിതരണം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ.പി.ഗോവിന്ദൻ ആശംസ പ്രസംഗം നടത്തി. ശിശുക്ഷേമ സമിതി അംഗം ശ്രീ .ടി .വി.രഞ്ജിത്ത് കലാപരിപാടി അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി.വി. ബിന്ദുസ്വാഗതവും പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.സുധാകരൻ നന്ദി പറഞ്ഞു.
തുടർന്ന് പായസ വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.






  

ജൂൺ 3 ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂൾ കുട്ടികളുടെ സൈക്കിൾ റാലി പിടി എ പ്രസിഡണ്ട് ശ്രീ.കെ.സുധാകരൻ ഫ്ലാഗ് ഓഫ് ചെയ്തു.