Saturday, October 19, 2019

ശാസ്ത്രോത്സവം 2019
ഒക്ടോബര്‍ 16,17 തീയ്യതികളില്‍ അരോളി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന ഉപ ജില്ലാ ശാസ്ത്രോത്സവത്തില്‍ നമ്മുടെ സ്കൂള്‍ മികച്ച നേട്ടം കൈവരിച്ചു.


Friday, October 4, 2019

സർഗ്ഗവസന്തം 2019
ഗാന്ധിജയന്തി ദിനാചരണം
എൻഡോവ്മെന്റ് വിതരണം
സ്കൂൾ കലോത്സവം
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി: ഒ വി ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശ്രീമതി: പി വി ഗൗരി, സി ആർ സി കോഓർഡിനേറ്റർ ശ്രീമതി പി പി ജയശ്രീ. മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജീവഎന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ: സിബു കുഞ്ഞാരൻ അദ്ധ്യക്ഷത വഹിച്ചു.






Wednesday, October 2, 2019


പാഠം 1 പാടത്തേക്ക്
====================
പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിൽ കൃഷി വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്ത സംരംഭമായ പാഠം ഒന്ന് പാടത്തേക്ക് പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പി വി ഗൗരി ഉദ്ഘാടനം ചെയതു. പി വി ബിന്ദു, ഉമ പി, കെ സി നാരായണൻ എന്നിവർ സംസാരിച്ചു. ശാരിക ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കുട്ടികൾ നെൽവയൽ സന്ദർശിക്കുകയും കർഷകൻ കെ സി നാരായണേട്ടനുമായി അഭിമുഖം നടത്തുകയും, നെല്ല് കൊയ്ത് മെതിക്കുകയും ചെയ്തു.






Saturday, September 28, 2019

സ്കൂൾ ശാസ്ത്രോത്സവത്തിൽ നിന്ന്



അധ്യാപക ദിനാചരണo
 പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂളിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുൻ അധ്യാപകരായ ശ്രീ.പി.പി.കുഞ്ഞിമൊയ്തീൻ മാസ്റ്റർ, ശ്രീമതി ടി. ജാനകി ടീച്ചർ എന്നിവരെ ഒന്നാംതരത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് അവരുടെ വീട്ടിലെത്തി ആദരിച്ചു



Monday, March 4, 2019

കമ്പ്യൂട്ടർ ഉദ്ഘാടനം
പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂളിൽ
പി.കരുണാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറിന്റെയും പ്രൊജക്ടറിന്റെയും ഉദ്ഘാടനം ബഹു: പി.കരുണാകരൻ എം.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി പി ഷാജിർ, സി ആർ സി കോ ഓഡിനേറ്റർ പി പി ജയശ്രീ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സിബു കുഞ്ഞാരൻ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് പി വി ബിന്ദു നന്ദിയും പറഞ്ഞു.