Tuesday, June 6, 2023

 

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ പ്രവേശനോത്സവം ശിശുക്ഷേമ സമിതി മുൻ സംസ്ഥാന വൈസ് ചെയർമാൻ ശ്രീ.അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി കെ.പ്രീത അദ്ധ്യക്ഷത വഹിച്ചു.കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നല്കിയ കുട്ടികളുടെ പാർക്കിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ടി.ബാലകൃഷ്ണൻ നിർവ്വഹിച്ചു. നിമ്യ പയ്യനാട്ട് സ്പോൺസർ ചെയ്ത സൗണ്ട് സിസ്റ്റം സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ.പി.ഗോവിന്ദൻ ഏറ്റുവാങ്ങി.സ്കൂളിൽ പുതുതായി ചേർന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ പഞ്ചായ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി.വി.രവീന്ദ്രൻ, പി.ഗോവിന്ദൻ ,ടി.മാനസൻ , ബി. ജീവ എന്നിവർ ആശംസ പ്രസംഗം നടത്തി.
ഹെഡ്മിസ്ട്രസ് പി.വി. ബിന്ദു  സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് കെ.സുധാകരൻ നന്ദി പറഞ്ഞു.

 













 
 

 പി .കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യുപി.സ്കൂളിൽപരിസ്ഥിതി ദിനം ആചരിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ സുധാകരന്റെ അധ്യക്ഷതയിൽ , കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രീത.കെ. വലിച്ചെറിയൽ വിമുക്ത - പ്ലാസ്റ്റിക് സ്കൂൾ - പ്രഖ്യാപനം നടത്തി. ശ്രീ സുധാകരൻ വൃക്ഷത്തൈ നടീൽ ഉദ്ഘാടനവും നിർവഹിച്ചു. HM സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. ഫാത്തിമത്ത് സൻഹ ടി.പി. പരിസ്ഥിതിദിനാചരണവുമായി ബന്ധപ്പെട്ട കുറിപ്പ് അവതരിപ്പിക്കുകയും ഇഷാനി പ്രമോദ്, നിഹാരിക. എന്നിവർ കവിതാലാപനം നടത്തുകയും ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികളും - Beat the plastic- പ്ലാസ്റ്റിക് വിരുദ്ധ -ബാഡ്ജ് തയ്യാറാക്കി ധരിക്കുകയും പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടു പിടിപ്പിച്ചു. എല്ലാ കുട്ടികളും അധ്യാപകരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്ത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1, 2 ക്ലാസ്സുകളിലെ കുട്ടികൾ സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിലേക്കും മറ്റു കുട്ടികൾ മടക്കര ഡാം പുഴയോരത്തേക്കും പ്രകൃതി നടത്തം സംഘടിപ്പിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കുകയും ശുചിത്വ ക്യാമ്പസ്സായി സംരക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.













 

Thursday, April 13, 2023


 

 ഇഫ് താർ സംഗമം പി. കെ. വി. എസ്. മുസ്ലിം. യു.പി. സ്കൂൾ 01.04.2023