INCOME TAX

2018-19 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഇനി 2018-19 വർഷം എല്ലാ സ്രോതസ്സിൽ നിന്നും ലഭിച്ച ആകെ വരുമാനത്തിനുള്ള ടാക്സ് അടച്ച് ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2019 ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. ജൂലൈ 31 നു ശേഷം റിട്ടേൺ ഫയൽ ചെയ്യാൻ 5,000 രൂപ പെനാൽറ്റി അടയ്ക്കണം. ആകെ വരുമാനം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ പെനാൽറ്റി 1,000 രൂപയാണ്. ഡിസംബർ 31 കഴിഞ്ഞാൽ പെനാൽറ്റി 10,000 രൂപയാണ്.
Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും നിര്‍ബന്ധമായും E Filing നടത്തണം.


No comments:

Post a Comment