Saturday, July 12, 2014

സ്കൂള്‍ ലീഡര്‍ തെരഞ്ഞടുപ്പ് 
(11.07.2014) വെള്ളി

പൊതു തെരഞ്ഞടുപ്പിന്റെ എല്ലാവിധ സംവിധാനങ്ങളുമൊരുക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം, നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം, സൂക്ഷ്മപരിശോധന, പിന്‍വലിക്കാനുള്ള അവസരം, അന്തിമ സ്ഥാനാര്‍ത്ഥികളുടെ പേര് പ്രസിദ്ധീകരിക്കല്‍ എന്നിവയെല്ലാമുണ്ടായിരുന്നു. അച്ചടിച്ച ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നവും ഉള്‍പ്പെടുത്തിയിരുന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞടുപ്പ് പൂര്‍ണമായും നിയന്ത്രിച്ചിരുന്നത് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ക്രമസമാധാനം സ്കൗട്ട് ഏറ്റെടുത്തു. ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഏഴാം തരം ബി യിലെ പ്രതുല്‍ പി പി ലീഡറായും ഏഴാം തരം എ യിലെ ഫാത്തിമത്തുല്‍ ഫാരിസ ഡപ്യൂട്ടി ലീഡറായും തെരഞ്ഞടുക്കപ്പെട്ടു

No comments:

Post a Comment