Friday, October 23, 2020

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ, ഇൻഡോർ സ്റ്റേഡിയം ശ്രീ .ടി .വി.രാജേഷ് MLA യുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള വ്യവസായ - കായിക വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.











 

Tuesday, October 20, 2020

 കോവിഡ് പ്രതിരോധ ഉൽപന്നം സംഭാവന ചെയ്തു.

ഇരിണാവ്: മികച്ച കോവിഡ് പ്രതിരോധ പ്രൊജക്ട് രൂപകല്പ്ന ചെയ്ത് രാജ്യാന്തര അംഗീകാരം നേടിയ ചെമ്പരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും, സ്കൂളിലെ പൂർവ വിദ്യാർത്ഥി ശ്രീ:പാറക്കാട്ട് അബ്ദുൾ ഹമീദിൻ്റെ മകനും ആയ  ശ്രീ:മുഹമ്മദ് ഹാഷിക്ക് തൻ്റെ ഉൽപന്നം പികെവി എസ് മുസ്ലീം യു പി സ്കൂളിന് നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ: സിബു കുഞ്ഞാരൻ ഹെഡ്മിസ്ട്രസ്സ് പി വി ബിന്ദുവിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്‌തു. കെ സുധാകരൻ, പാറക്കാട്ട് അബ്ദുൾ ഹമീദ് എന്നിവർ സംസാരിച്ചു.



 

Thursday, September 10, 2020

അനുമോദിച്ചു


പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂളിൽ നിന്നുLS S
 ലഭിച്ച.ആദിഷ് കെ., ഫാത്തിമത്തുൽ അഫ്ര എ എന്നിവരെയും സ്കൂളിലെ പൂർവ വിദ്യാർഥികളും ഇക്കഴിഞ്ഞ എസ്.എസ് എൽ സി
പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കാവ്യ എം, അനഘ സി .കെ എന്നിവരെയും പിടിഎ അംഗങ്ങളും അധ്യാപകരുംവീട്ടിലെത്തി അനുമോദിച്ചു. പി.ടി. എ പ്രസിഡണ്ട് ശ്രീ.കെ .സി ബു. കുട്ടികൾക്കുള്ള മൊമൻ്റോ നൽകി.മദർ .പി ടി.എ.പ്രസിഡണ്ട് ശ്രീമതി. ബി. ജീവയും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു




 

Thursday, July 9, 2020

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം

2019-20 അദ്ധ്യയന വര്‍ഷം സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടികള്‍ക്കുള്ള  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ് സ്കൂള്‍ തല വിതരണോദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ. സിബുകുഞ്ഞാരന്‍ നിര്‍വഹിച്ചു.  ശ്രീ. അനുരാഗ് കെ കെ, ശ്രീ സുധാകരന്‍ കെ എന്നിവര്‍ സംസാരിച്ചു.




Friday, June 5, 2020

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി സ്കൂൾ പരിസ്ഥിതി ദിനാഘോഷം ഒന്നാം തരത്തിലെ കുട്ടികൾക്കുള്ള വൃക്ഷത്തൈ രക്ഷിതാക്കൾക്ക് നൽകി കൊണ്ട് പി ടി എ പ്രസിഡണ്ട് ശ്രീ കെ.സിബു ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡണ്ട്മാരായ ശ്രീ.കെ.സുധാകരൻ, ശ്രീ ഗിരീഷ് എന്നിവർ ചേർന്ന് ജൈവവൈവിധ്യ ഉദ്യാനത്തിൽ വൃക്ഷത്തൈ നട്ടു. രക്ഷിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. വിവിധ രചനകൾ തയ്യാറാക്കൽ, ഓൺലൈൻ പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ  ഭാഗമായി സംഘടിപ്പിച്ചു.