Friday, June 5, 2020

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി സ്കൂൾ പരിസ്ഥിതി ദിനാഘോഷം ഒന്നാം തരത്തിലെ കുട്ടികൾക്കുള്ള വൃക്ഷത്തൈ രക്ഷിതാക്കൾക്ക് നൽകി കൊണ്ട് പി ടി എ പ്രസിഡണ്ട് ശ്രീ കെ.സിബു ഉദ്ഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡണ്ട്മാരായ ശ്രീ.കെ.സുധാകരൻ, ശ്രീ ഗിരീഷ് എന്നിവർ ചേർന്ന് ജൈവവൈവിധ്യ ഉദ്യാനത്തിൽ വൃക്ഷത്തൈ നട്ടു. രക്ഷിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. വിവിധ രചനകൾ തയ്യാറാക്കൽ, ഓൺലൈൻ പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ  ഭാഗമായി സംഘടിപ്പിച്ചു.






Friday, March 6, 2020


2019-2020 വർഷം എൽ.പി., യു.പി.വിഭാഗം സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ: ആദിഷ് കെ, നിവേദിത പി, മന്യ വിനോദ്, അനന്യ വി.വി., 
റാനിയ ഫാത്തിമ വി.ഇ., സായൂജ് പി.കെ.
ADISH K

NIVEDITHA P

MANYA VINOD

ANANYA V V

RANIYA FATHIMA V E

SAYOOJ P K

Sunday, February 9, 2020

എറണാകുളത്തു വച്ച് 2020 ഫിബ്രവരി 6 മുതൽ 16 വരെ നടക്കുന്ന കൃതി 2020 പുസ്തകോത്സവത്തിൽ, ഇരിണാവ്‌ സർവീസ് സഹകരണ ബേങ്കിന്റെ സ്പോൺസർഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് അമീർ അശ്രഫ് ഒന്നാം സ്ഥാനവും നന്ദന പി രണ്ടാം സ്ഥാനവും നേടി
കൊറോണയെക്കുറിച്ചറിയേണ്ടതെല്ലാം വിക്ടേർസ് ചാനൽ കൈറ്റിന്റെ സഹായത്തോടെ സ്കൂളിലെ കുട്ടികൾക്ക് പകർന്നു നൽകി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ. കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും, ബോധവത്കരണ പ്രവർത്തനങ്ങളും, ലോകത്തിന് തന്നെ മാതൃകയാണ്.ഇത് തന്നെയാണ് ഈ കൊച്ചു കേരളത്തിന്റെ ആശ്വാസവും .


Saturday, October 19, 2019

ശാസ്ത്രോത്സവം 2019
ഒക്ടോബര്‍ 16,17 തീയ്യതികളില്‍ അരോളി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന ഉപ ജില്ലാ ശാസ്ത്രോത്സവത്തില്‍ നമ്മുടെ സ്കൂള്‍ മികച്ച നേട്ടം കൈവരിച്ചു.