Sunday, February 9, 2020

എറണാകുളത്തു വച്ച് 2020 ഫിബ്രവരി 6 മുതൽ 16 വരെ നടക്കുന്ന കൃതി 2020 പുസ്തകോത്സവത്തിൽ, ഇരിണാവ്‌ സർവീസ് സഹകരണ ബേങ്കിന്റെ സ്പോൺസർഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് അമീർ അശ്രഫ് ഒന്നാം സ്ഥാനവും നന്ദന പി രണ്ടാം സ്ഥാനവും നേടി
കൊറോണയെക്കുറിച്ചറിയേണ്ടതെല്ലാം വിക്ടേർസ് ചാനൽ കൈറ്റിന്റെ സഹായത്തോടെ സ്കൂളിലെ കുട്ടികൾക്ക് പകർന്നു നൽകി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ. കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും, ബോധവത്കരണ പ്രവർത്തനങ്ങളും, ലോകത്തിന് തന്നെ മാതൃകയാണ്.ഇത് തന്നെയാണ് ഈ കൊച്ചു കേരളത്തിന്റെ ആശ്വാസവും .


Saturday, October 19, 2019

ശാസ്ത്രോത്സവം 2019
ഒക്ടോബര്‍ 16,17 തീയ്യതികളില്‍ അരോളി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന ഉപ ജില്ലാ ശാസ്ത്രോത്സവത്തില്‍ നമ്മുടെ സ്കൂള്‍ മികച്ച നേട്ടം കൈവരിച്ചു.


Friday, October 4, 2019

സർഗ്ഗവസന്തം 2019
ഗാന്ധിജയന്തി ദിനാചരണം
എൻഡോവ്മെന്റ് വിതരണം
സ്കൂൾ കലോത്സവം
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി: ഒ വി ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശ്രീമതി: പി വി ഗൗരി, സി ആർ സി കോഓർഡിനേറ്റർ ശ്രീമതി പി പി ജയശ്രീ. മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജീവഎന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ: സിബു കുഞ്ഞാരൻ അദ്ധ്യക്ഷത വഹിച്ചു.