Monday, January 15, 2018

                  ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം
പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂളില്‍ ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനവും കലോത്സവ വിജയികള്‍ക്കുള്ള അനുമോദനവും ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലര്‍ കെ പത്മനാഭന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. രാമചന്ദ്രന്‍ കാക്കാടി, പി പി ജയശ്രീ, കെ പ്രീത എന്നിവര്‍ സംസാരിച്ചു






സ്കൂളിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് ജോലി പുരോഗമിക്കുന്നു.


kkk


Saturday, October 21, 2017


സെലസ്റ്റിയ 2017
************************************************

ബഹിരാകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് 21.10.2017ന്ന് മാടായി GBHSS ൽ വെച്ച് നടന്ന കല്യാശ്ശേരി മണ്ഡലം തല മത്സരത്തിൽ യു.പി.വിഭാഗം ഉപന്യാസ രചനയിൽ ഇരിണാവ് PKVS മുസ്ലീം യു.പി.സ്കൂളിലെ ശഹാന കെ.കെ.ഒന്നാം സ്ഥാനം നേടി. അഭിനന്ദനങ്ങൾ.

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ കൊയ്ത്തുത്സവം ശ്രീ .ടി .വി.രാജേഷ് MLA ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഇ പി.ഓമന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ:പി.ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.പി.പി.ഷാജിർ, കൃഷി ഓഫീസർ ശ്രീമതി: പി. ലത, ബിപിഒ ശ്രീ. എ.വി. പാർത്ഥസാരഥി, ബ്ലോക്ക് കൃഷി ഡയറക്ടർ, പഞ്ചായത്ത് മെമ്പർ പി.വി.ഗൗരി, പി.പി.കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു. പി ടി എ പ്രസിഡണ്ട് ശ്രീ : രാമചന്ദ്രൻ കാക്കാടി സ്വാഗതം പറഞ്ഞു


Sunday, October 1, 2017

പാപ്പിനിശ്ശേരി ഉപജില്ലാ യു.പി.വിഭാഗം ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ PKVSMUPS ലെ മഹാസ് പി.വി. രണ്ടാം സ്ഥാനം നേടി.