Friday, August 15, 2014

സ്വാതന്ത്ര്യദിനാഘോഷം 2014 - 
പതാകയുയര്‍ത്തല്‍ - ഘോഷയാത്ര - 
ഉദ്ഘാടനം .ശ്രീ പി ഗോവിന്ദന്‍, 
എന്‍ഡോവ്മെന്റ് - സമ്മാനം വിതരണം .ശ്രീമതി കെ സുജാത, 
അദ്ധ്യക്ഷന്‍ .ശ്രീ കെ സുധാകരന്‍
ആശംസ .ശ്രീമതി കെ പ്രീത 













Thursday, August 7, 2014

പത്രവാര്‍ത്താ ക്വിസ്സ് മത്സരം
ജൂലൈ 2014
2014 ജൂലൈ മാസത്തെ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള പത്രവാര്‍ത്താ ക്വിസ്സ് മത്സരം ആഗസ്ത് 5 ന് നടന്നു. ഒന്നാം സ്ഥാനം ശഹാന കെ കെ യും രണ്ടാം സ്ഥാനം ധനശ്രീ കെ യും നേടി.

Wednesday, August 6, 2014

ആഗസ്ത് 6 യുദ്ധവിരുദ്ധ ദിനം


  • ബാഡ്ജ് ധാരണം
  • യുദ്ധവിരുദ്ധ റാലി
  • യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് ബോധവത്കരണക്ലാസ്സ്
  • സഡാക്കോ കൊക്ക് നിര്‍മ്മാണം
  • പതിപ്പ് നിര്‍മ്മാണം
  • സിഡി പ്രദര്‍ശനം
  •  
  • പിടിഎ കമ്മറ്റി അംഗം ശ്രീ സിബു കെ സംസാരിക്കുന്നു.
    യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് ശ്രീ മോഹനന്‍ മാസ്റ്റര്‍ ക്ലാസ്സെടുക്കുന്നു

Tuesday, July 22, 2014

സയന്‍സ് - സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം
17.07.2014 വ്യാഴം

    സ്കൂളിലെ ഈ വര്‍ഷത്തെ സയന്‍സ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഇഎംഎസ് സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ ശ്രീ. എം .രമേശന്‍  നിര്‍വഹിച്ചു. നിരവധി പരീക്ഷണങ്ങളിലൂടെ പരിപാടി ആകര്‍ഷകമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സയന്‍ക്ലബ്ബ് സെക്രട്ടറിയായി അദീബ എം ഉം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെക്രട്ടറിയായി പ്രതുല്‍ പി പി യും തെരഞ്ഞെടുക്കപ്പെട്ടു. ടി മാനസന്‍ സ്വാഗതവും അദീബ നന്ദിയും പറഞ്ഞു.
 ചാന്ദ്ര വിജയദിനാചര​ണം
21.07.2014 തിങ്കള്‍
  • ബഹിരാകാശചരിത്രവുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനം
  • സിഡി പ്രദര്‍ശനം
  • പതിപ്പ് നിര്‍മ്മാണം
  • ക്വിസ്സ് മത്സരം 
ക്വിസ്സ് മത്സര വിജയികള്‍
എല്‍പി വിഭാഗം     I ഷഹാന കെ കെ        II ധനശ്രീ കെ
യുപി വിഭാഗം        I ആദിത്യ അശോക്       II ദില്‍ഷ കെ
09.08.2014 ശനിയാഴ്ച നടന്ന സബ് ജില്ലാതല ചാന്ദ്ര ദിന ക്വിസ്സ് മത്സരത്തില്‍ ആദിത്യ അശോക്, ദില്‍ഷ കെ എന്നിവരടങ്ങിയ ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു.

Sunday, July 20, 2014

ഇഫ് ത്താര്‍സംഗമം
18.07.2014 ( വെള്ളിയാഴ്ച )
സ്കൂളില്‍ സംഘടിപ്പിച്ച ഇഫ് ത്താര്‍ സംഗമം ഇരിണാവ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് ശ്രീ. ടി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. പി പി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. കെ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.


മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രീ പി പി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

സദസ്സ്

സദസ്സ്

Monday, July 14, 2014

ലോക ജനസംഖ്യാ ദിനാചര​ണം 11.07.2014
14.07.14 തിങ്കള്‍ ഉച്ചക്ക് 2 മണിക്ക് വിവിധ മത്സരങ്ങള്‍ 
(1) ഉപന്യാസ രചനാ മത്സരം  
വിഷയം : ജനപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളികള്‍
വിജയികള്‍
യുപി വിഭാഗം 
ഒന്നാം സ്ഥാനം : ഫാത്തിമത്ത് ലുബൈബ 
രണ്ടാം സ്ഥാനം : മുര്‍ഷിദ പി വി
എല്‍ പി വിഭാഗം 
ഒന്നാം സ്ഥാനം : ഷഹാന കെ കെ
രണ്ടാം സ്ഥാനം :  അഫ് ന വി എ

(2) പ്രസംഗ മത്സരം (വിഷയം 10 മിനുട്ട് മുമ്പ് നല്‍കുന്നതാണ്)