Saturday, September 14, 2013
Friday, August 16, 2013
Thursday, August 15, 2013
സ്വാതന്ത്ര്യദിനാഘോഷവും
എന്‍ഡോവ്മെന്‍റ് വിതരണവും
എന്‍ഡോവ്മെന്‍റ് വിതരണവും
(15.08.2013 വ്യാഴം)
നമ്മുടെ അറുപത്തി ഏഴാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ പതാകയുയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അണിനിരന്ന വര്‍ണാഭമായ സ്വാതന്ത്ര്യ ദിനറാലി നടത്തി.അതിനുശേഷം നടന്ന ചടങ്ങില്‍ വെച്ച് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി കുഞ്ഞഹമ്മദ് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ നിലവിലുള്ള വിവിധ എന്‍ഡോവ്മെന്‍റുകള്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ. സുജാത വിതരണം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ശ്രീ. കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പി. മനോഹരന്‍ സ്വാഗതവും, കെ. പ്രേമലത നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, പായസ വിതരണവും ഉണ്ടായിരുന്നു.
Wednesday, July 31, 2013
സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍
ബോധവല്‍ക്കരണ ക്ലാസ്സ്
31.07.2013
സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെപ്പറ്റി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കോളര്‍ഷിപ്പുകളെപ്പറ്റി ക്ലാസ്സ് തലത്തില്‍ നടന്ന വിശദീകരണത്തിനു ശേഷം സൈബര്‍കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെപ്പറ്റി കണ്ണപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ കെ. സുരേഷ് ക്ലാസ്സെടുത്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി. മാനസന്‍ സംസാരിച്ചു. പി. മനോഹരന്‍ സ്വാഗതവും കെ കെ സാവിത്രി നന്ദിയും പറഞ്ഞു.
കണ്ണപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ . കെ. സുരേഷ് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുക്കുന്നു.
Subscribe to:
Posts (Atom)