Sunday, June 23, 2013

പ്രവേശനോത്സവം 2013
ജൂണ്‍ 3 തിങ്കള്‍
              സ്കൂളും പരിസരവും അലങ്കരിച്ചു. നവാഗതരെ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും ഒരുക്കി. നിലവിലുള്ള കുട്ടികള്‍ ഹാളിലും നവാഗതര്‍ മറ്റൊരു ക്ലാസ്സിലും ഇരുന്നു. ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പ്രവേശനോത്സവചടങ്ങുകള്‍ ആരംഭിച്ചു. പ്രാര്‍ത്ഥനയ്കു ശേഷം ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ശ്രീ കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ പ്രവേശനോത്സവ ഗാനം ആലപിച്ചുകൊണ്ടിരിക്കവേ നവാഗതര്‍ ഹാളിലേക്ക് പ്രവേശിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ സുജാത ഉദ്ഘാടനവും നവാഗതര്‍ക്കുള്ള ഉപഹാരവിതരണവും നടത്തി. തുടര്‍ന്ന് ശ്രീ രഞ്ജിത്ത് കണ്ണപുരം കുട്ടികളുമായി കഥ, കവിത എന്നിവ പങ്കിട്ടു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.പ്ലക്കാര്‍ഡുകളും ബാനറും ഏന്തിക്കൊണ്ട് വര്‍ണ ശഭളമായ ഘോഷയാത്രനടത്തി. പായസവിതരണവും ഉണ്ടായിരുന്നു.


Friday, June 21, 2013

File:Aadhaar Logo.svg ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനു വേണ്ടി      

Tuesday, March 12, 2013

KALLIASSERI GRAMA PANCHAYATH LEVEL
ENGLISH FEST
02.03.2013 SATURDAY
Inauguration : Sri. M. Bhaskaran (Rtd Proffessor)
സ്കൂള്‍ വാര്‍ഷീകാഘോഷവും 
എന്‍ഡോവ്മെന്റ് വിതരണവും
അനുമോദനവും
2013 ഫിബ്രവരി 28 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് 
------------------------------------------------------------------
അദ്ധ്യക്ഷന്‍  കെ. സുധാകരന്‍, (PTA പ്രസിഡണ്ട് )
ഉദ്ഘാടനം ശ്രീ കെ. ഗോവിന്ദന്‍ (കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
എന്‍ഡോവ്മെന്റ് വിതരണം ശ്രീ എം. സുന്ല്‍ കുമാര്‍, BPO, പാപ്പിനിശ്ശേരി BRC )
അനുമോദനം. ശ്രീമതി. കെ. സുജാത(കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് )
ആശംസ. ശ്രീ. കെ.കെ. ഇബ്രാഹീം കുട്ടി ഹാജി ( മെമ്പര്‍, മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത്)
തുടര്‍ന്ന് 
നൃത്ത നൃത്യങ്ങള്‍, ഒപ്പന, ദഫ്, സ്കീറ്റ്, നാടകം 
തുടങ്ങി
വിവിധ കലാപരിപാടികള്‍
-------------------------------------------------------------------------------------------------------------------------




ഭൂമിക 2013
2013 ഫിബ്രവരി 18,19,22,23,25
അന്താഷ്ട്ര ജല സഹകരണ വര്‍ഷാചരണത്തോടനുബന്ധിച്ച് പ്രൈമറിക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്ര പഠനം മെച്ചപ്പെചുത്തുന്നതിനും ആകര്‍ഷകമാക്കുന്നതിനും വേണ്ടിയുള്ള "ഭൂമിക 2013" ഫിബ്രവരി 18,19,22,23,25 തീയ്യതികളില്‍ നടത്തി. നമ്മുടെ പ്രദേശത്തുള്ള ജലസ്രോതസ്സുകളെ ക്കുറിച്ച് വിവരശേഖരണത്തിനായി ഗ്രൂപ്പ് തിരിഞ്ഞ് ചോഗ്യാവലി തയ്യാറാക്കി ഇരിണാവ് പുഴ സന്ദര്‍ശിച്ച് അതിന്റെ ഉദ്ഭവം, ഗതി, പ്രയോജനങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുറിച്ച് കിട്ടിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രബന്ധം തയ്യാറാക്കി അവതരിപ്പിച്ചു.

Wednesday, February 20, 2013

2012-2013 വര്‍ഷത്തെ കേന്ദ്ര ശാസ്ത്രസാങ്കേതീക വകുപ്പിന്റെഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ ഷമീമ കെ. കെ.