Thursday, October 4, 2012

04.10.2012 വ്യാഴം
വിദ്യാരംഗം പാപ്പിനിശ്ശേരി സബ് ജില്ലാകമ്മറ്റിയുടെ 
ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 
ഹാര്‍മണി 2012
ഉദ്ഘാടനം ശ്രീ. കെ. രാജന്‍ ( ഡി.ഇ.ഒ., കണ്ണൂര്‍)

സദസ്സ്

നന്ദി. ശ്രീമതി.  ദിവ്യ പൊങ്കാരന്‍ (കണ്‍വീനര്‍, വിദ്യാരംഗം)

Friday, September 7, 2012

ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം
2012-13 വര്‍ഷത്തെ സ്കൂള്‍ ഗണിതശാസ്ത്ര ക്ലബ്ബ് 06.09.2012 ന് അഴീക്കോട് ഹൈ സ്കൂള്‍ ഗണിതശാസ്ത്ര അദ്ധ്യാപകന്‍ ശ്രീ. പി.എം. കൃഷ്ണപ്രഭ നിര്‍വഹിച്ചു. തദവസരത്തില്‍ അനേകം ഗണിതപ്രശ്നങ്ങളും നിര്‍മ്മാണങ്ങളും അദ്ദേഹം അവതരിപ്പിച്ചത് കുട്ടികളില്‍ ഗണിതതാത്പര്യം വളര്‍ത്താന്‍ ഉതകുന്നതായിരുന്നു. പി. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.മാനസന്‍ സ്വാഗതവും പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി അക്ഷയ് എം. നന്ദിയും പറഞ്ഞു .



Wednesday, August 29, 2012

2012 ആഗസ്ത് 24 ഓണാഘോഷം
ക്ലാസ്സ് തലത്തില്‍ പൂക്കള മത്സരം സംഘടിപ്പിച്ചു. വളരെ ആവേശപൂര്‍വ്വം നടന്ന മത്സരത്തില്‍ യു. പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആറാം തരം ബി യും രണ്ടാം സ്ഥാനം ഏഴാം തരം എ യും നേടി. എല്‍. പി. വിഭാഗത്തില്‍ ഒന്നാം സ്ഥാനം രണ്ടാം തരവും രണ്ടാം സ്ഥാനം മൂന്നാം തരവും  നേടി. പ്രി പ്രൈമറി വിഭാഗം പ്രത്യേക സമ്മാനത്തിന് അര്‍ഹത നേടി.തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.(ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ PHOTOS ല്‍)

Thursday, August 16, 2012

2012 ആഗസ്ത്  15 സ്വാതന്ത്ര്യ ദിനം

 സ്വാതന്ത്ര്യദിനത്തിന്റെ അറുപത്തി ആറാം പിറന്നാള്‍ വിവിധ പരിപാടികോളാടെ ആഘോഷിച്ചു. ഹെഡ് മാസ്റ്റര്‍  പി. മനോഹരന്‍ പതാകയുയര്‍ത്തി. സ്വാതന്ത്ര്യദിനറാലി നടത്തി. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സജാത ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി. വി. നാരായണന്‍ മുഖ്യപഭാഷണം നടത്തി. ദേശഭക്തി ഗാനാലാപനം, ദേശീയ പതാക നിര്‍മ്മാണം, വിവിധ കലാപരിപാടികള്‍,സ്വാതന്ത്ര്യ സമരചരിത്ര ക്വിസ്, പതിപ്പ് നിര്‍മ്മാണം തുടങ്ങിയ പരിപാടികള്‍   ഉണ്ടായിരുന്നു. സ്കൂളില്‍ നേരത്തെ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് കെ. സുജാത സമ്മാനങ്ങള്‍ വിതരണം ചെയ്തു.കെ.പ്രേമലത സ്വാഗതവും, പി. പ്രണവ് നന്ദിയും പറഞ്ഞു. തുടര്‍ന്ന്  മധുരപലഹാര വിതരണം നടത്തി.







സ്വാഗതം കെ. പ്രേമലത ടീച്ചര്‍

അദ്ധ്യക്ഷന്‍ കെ. സുധാകരന്‍

മുഖ്യ പ്രഭാഷണം ടി. വി. നാരായണന്‍

സമ്മാനദാനം കെ. സുജാത




ആഗസ്ത് 14 - ഇഫ്ത്താര്‍ സംഗമം

വിദ്യാലയത്തില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശങ്ങള്‍ ഏത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളില്‍ സൗഹൃദ സംഗമവും ഇഫ് ത്താര്‍ വിരുന്നും നടത്തി. സൗഹൃദ സംഗമം എ. സുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി. ചന്ദ്രന്‍, പി. പി. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. മനോഹരന്‍ സ്വാഗതവും, ടി. മാനസന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 400 ഓളം പേര്‍ പങ്കെടുത്തു.

എ. സുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു





Tuesday, August 7, 2012

ആഗസ്ത് - 6     ---   യുദ്ധവിരുദ്ധദിനം
ഹിരോഷിമാദിനത്തോടനുബന്ധിച്ച് ആഗസ്ത് 6 ന് സാമൂഹ്യപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികല്‍ സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയില്‍ ബാഡ്ജ് ധരിച്ച കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സമാധാനത്തിന്റെ ആവശ്യകതയെപ്പറ്റിയും യുദ്ധത്തിന്റെ ഭീകരതയെപ്പറ്റിയും എം. സനൂജ് സംസാരിച്ചു. ഉച്ചക്ക് ശേഷം പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ രചന, സഡാക്കോ കൊക്ക് നിര്‍മ്മാണം, റാലി എന്നിവ സംഘടിപ്പിച്ചു.





06/08/2012

Saturday, June 23, 2012

വായനാ വാരത്തോടനുബന്ധിച്ച്  21.06.2012 ന് സ്കൂളില്‍ സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനത്തില്‍ നിന്ന്