Monday, December 3, 2018

പാപ്പിനിശ്ശേരി ഉപജില്ലാതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്ന് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി കെ വി എസ് മുസ്ലീം യു പി സ്കൂളിലെ നിവേദിത പയ്യനാട്ടും കൃഷ്ണപ്രിയയും




Saturday, November 10, 2018

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ കെട്ടിടോദ്ഘാടനം 15.10.2018 ന് ബഹു: വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജൻ നിർവ്വഹിച്ചു. ശ്രീ.ടി.വി.രാജേഷ് MLA അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി വി പ്രീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി ഗോവിന്ദന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ പി പി ഷാജിര്‍ എന്നിവര്‍ പങ്കെടുത്തു.





Sunday, October 14, 2018

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ്സ് മുറികൾ










Monday, June 25, 2018

ജൂണ്‍ 19 വായനാദിനാചരനത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനം







Thursday, June 7, 2018

വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സരത്തിൽ
ജില്ലാതലത്തിൽ പി കെ വി എസ് മുസ്ലീം യു പി സ്കൂൾ, ഇരിണാവ് മൂന്നാം സ്ഥാനം നേടി.
ഇന്ന് രാവിലെ മുണ്ടേരി ഹൈസ്കൂളിൽ വെച്ച് നടന്ന ഹരിതോത്സവം 2018 പരിപാടിയിൽ വെച്ച് സമ്മാനം രാമചന്ദ്രൻ കാക്കാടി ( പിടിഎ പ്രസിഡണ്ട്) , കെ.പ്രീത ( മദർ പിടിഎ പ്രസിഡണ്ട്), പി വി ബിന്ദു, ടി. മാനസൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.




Wednesday, June 6, 2018

#പ്രവേശനോത്സവം#
ഇരിണാവ്: പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിലെ പ്രവേശനോത്സവം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കാക്കാടി അദ്ധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി ഡോ: ഒ.വി.ശ്രീനിവാസൻ ബോധവത്ക്കരണ ക്ലാസ് എടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വി.ഗൗരി നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എ.നാരായണൻ കെ സുധാകരൻ, കെ.പ്രീത, സി.എച്ച്.അശ്രഫ് എന്നിവർ സംസാരിച്ചു. പി.വി.ബിന്ദു സ്വാഗതവും ടി. മാനസൻ നന്ദിയും പറഞ്ഞു.