Saturday, August 3, 2013
Wednesday, July 31, 2013
സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍
ബോധവല്‍ക്കരണ ക്ലാസ്സ്
31.07.2013
സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെപ്പറ്റി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കോളര്‍ഷിപ്പുകളെപ്പറ്റി ക്ലാസ്സ് തലത്തില്‍ നടന്ന വിശദീകരണത്തിനു ശേഷം സൈബര്‍കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെപ്പറ്റി കണ്ണപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ കെ. സുരേഷ് ക്ലാസ്സെടുത്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി. മാനസന്‍ സംസാരിച്ചു. പി. മനോഹരന്‍ സ്വാഗതവും കെ കെ സാവിത്രി നന്ദിയും പറഞ്ഞു.
കണ്ണപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ . കെ. സുരേഷ് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുക്കുന്നു.
Tuesday, July 30, 2013
2013 ജൂണ്‍ 5
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം
പ്രകൃതി പഠനയാത്ര
പൂച്ചെടികള്‍ വെച്ചുപിടിപ്പിക്കല്‍
അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ സ്കൂള്‍ വറാന്തയില്‍ പോളിത്തീന്‍ ബാഗില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബ് ശ്രീ. എം. പി. അബ്ദുള്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രകൃതി പഠനയാത്ര നടത്തി.
Saturday, July 27, 2013
19.07.2013 വെള്ളി
നാടന്‍ മാവിന്‍ തൈ വിതരണവും തണല്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കലും
സ്കൂള്‍ ഹരിതനിധിയുടേയും സീഡ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാടന്‍ മാവിന്‍ തൈ വിതരണവും റോഡ് സൈഡില്‍ തണല്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്തു. ഇരിണാവ് സര്‍വീസ് സഹകരണ ബേങ്ക് നല്‍കിയ മാവിന്‍ തൈകളുടേയും തണല്‍ മരങ്ങളുടേയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പറും പിടിഎ പ്രസീഡണ്ടും ആയ ശ്രീ. കെ. സൂധാകരന്‍ നിര്‍വഹിച്ചു. സ്കൂള്‍ സീഡ് പ്രവര്‍ത്തനങ്ങളെപ്പറ്റി കോ ഓര്‍ഡിനേറ്റര്‍ കെ. കെ. സാവിത്രി വിശദീകരിച്ചു. ടി. മാനസന്‍ സ്വാഗതവും, കെ. പ്രേമലത നന്ദിയും പറഞ്ഞു.
സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
2013-14 വര്‍ഷത്തെ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 19.07.2013 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നടന്നു. പൊതു തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെല്ലാം പാലിച്ചു കൊണ്ട് നടന്ന തെരഞ്ഞെടുപ്പില്‍ ആവേശപൂര്‍വമാണ് കുട്ടികള്‍ പങ്കെടുത്തത്. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം, സൂക്ഷമപരിശോധന, പിന്‍വലിക്കാനുള്ള അവസരം, പ്രചരണത്തിനുള്ള അവസരം, അച്ചടിച്ച ബാലറ്റ് പേപ്പറുകള്‍, വോട്ട് രേഖപ്പെടുത്താനുള്ള സീല്‍ എന്നീ ഘട്ടങ്ങളിലൂടെ നടത്തിയ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ഉദ്യോഗസ്ഥരായി പ്രവര്‍ത്തിച്ചത് കുട്ടികള്‍ തന്നെയായിരുന്നു. സ്കൂള്‍ ലീഡറായി ഏഴാം തരത്തിലെ ഷമീമ കെ കെ തെരഞ്ഞടുക്കപ്പെട്ടു. ഡപ്യൂട്ടി ലീഡറായി ശിഫാന ടി. യും , പ്രജില്‍ പി പി യും തെരഞ്ഞെടുക്കപ്പെട്ടു.
Subscribe to:
Posts (Atom)