Tuesday, March 12, 2013

KALLIASSERI GRAMA PANCHAYATH LEVEL
ENGLISH FEST
02.03.2013 SATURDAY
Inauguration : Sri. M. Bhaskaran (Rtd Proffessor)
സ്കൂള്‍ വാര്‍ഷീകാഘോഷവും 
എന്‍ഡോവ്മെന്റ് വിതരണവും
അനുമോദനവും
2013 ഫിബ്രവരി 28 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് 
------------------------------------------------------------------
അദ്ധ്യക്ഷന്‍  കെ. സുധാകരന്‍, (PTA പ്രസിഡണ്ട് )
ഉദ്ഘാടനം ശ്രീ കെ. ഗോവിന്ദന്‍ (കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
എന്‍ഡോവ്മെന്റ് വിതരണം ശ്രീ എം. സുന്ല്‍ കുമാര്‍, BPO, പാപ്പിനിശ്ശേരി BRC )
അനുമോദനം. ശ്രീമതി. കെ. സുജാത(കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് )
ആശംസ. ശ്രീ. കെ.കെ. ഇബ്രാഹീം കുട്ടി ഹാജി ( മെമ്പര്‍, മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത്)
തുടര്‍ന്ന് 
നൃത്ത നൃത്യങ്ങള്‍, ഒപ്പന, ദഫ്, സ്കീറ്റ്, നാടകം 
തുടങ്ങി
വിവിധ കലാപരിപാടികള്‍
-------------------------------------------------------------------------------------------------------------------------




ഭൂമിക 2013
2013 ഫിബ്രവരി 18,19,22,23,25
അന്താഷ്ട്ര ജല സഹകരണ വര്‍ഷാചരണത്തോടനുബന്ധിച്ച് പ്രൈമറിക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്ര പഠനം മെച്ചപ്പെചുത്തുന്നതിനും ആകര്‍ഷകമാക്കുന്നതിനും വേണ്ടിയുള്ള "ഭൂമിക 2013" ഫിബ്രവരി 18,19,22,23,25 തീയ്യതികളില്‍ നടത്തി. നമ്മുടെ പ്രദേശത്തുള്ള ജലസ്രോതസ്സുകളെ ക്കുറിച്ച് വിവരശേഖരണത്തിനായി ഗ്രൂപ്പ് തിരിഞ്ഞ് ചോഗ്യാവലി തയ്യാറാക്കി ഇരിണാവ് പുഴ സന്ദര്‍ശിച്ച് അതിന്റെ ഉദ്ഭവം, ഗതി, പ്രയോജനങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുറിച്ച് കിട്ടിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രബന്ധം തയ്യാറാക്കി അവതരിപ്പിച്ചു.

Wednesday, February 20, 2013

2012-2013 വര്‍ഷത്തെ കേന്ദ്ര ശാസ്ത്രസാങ്കേതീക വകുപ്പിന്റെഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ ഷമീമ കെ. കെ.

Friday, February 15, 2013

Tuesday, February 12, 2013

പച്ചക്കറികൃഷിയില്‍ വിജയഗാഥ രചിച്ച് വിദ്യാര്‍ത്ഥികള്‍
കല്ല്യാശ്ശേരി കൃഷി ഭവന്റെ സഹായത്തോടെ സയന്‍സ് ക്ലബ്ബ് അംഗങ്ങളാണ് ജൈവപച്ചക്കറികൃഷിയില്‍ വിജയഗാഥ രചിച്ചത്. സ്കൂളിനോടനുബന്ധിച്ചുള്ള 15 സെന്റ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷി പഠനപ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിച്ചു.ചീര, വെള്ളരി, താലോരി, മത്തന്‍,പയറ്, വെണ്ട,കപ്പ എന്നീ ഇനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്.
പച്ചക്കറി വിളവെടുപ്പ് 08.02.2013 വ്യാഴാഴ്ച കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ഗോവിന്ദന്‍ നിര്‍വഹിച്ചു. സ്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ. കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി ബേബി റീന പദ്ധതിയെപ്പറ്റി സംസാരിച്ചു.
കൃഷി ഓഫീസര്‍ ശ്രീമതി ബേബി റീന


പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ ഗോവിന്ദന്‍