Wednesday, February 20, 2013
Tuesday, February 12, 2013
പച്ചക്കറികൃഷിയില്‍ വിജയഗാഥ രചിച്ച് വിദ്യാര്‍ത്ഥികള്‍
കല്ല്യാശ്ശേരി കൃഷി ഭവന്റെ സഹായത്തോടെ സയന്‍സ് ക്ലബ്ബ് അംഗങ്ങളാണ് ജൈവപച്ചക്കറികൃഷിയില്‍ വിജയഗാഥ രചിച്ചത്. സ്കൂളിനോടനുബന്ധിച്ചുള്ള 15 സെന്റ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷി പഠനപ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിച്ചു.ചീര, വെള്ളരി, താലോരി, മത്തന്‍,പയറ്, വെണ്ട,കപ്പ എന്നീ ഇനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്.
പച്ചക്കറി വിളവെടുപ്പ് 08.02.2013 വ്യാഴാഴ്ച കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ഗോവിന്ദന്‍ നിര്‍വഹിച്ചു. സ്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ. കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി ബേബി റീന പദ്ധതിയെപ്പറ്റി സംസാരിച്ചു.
കൃഷി ഓഫീസര്‍ ശ്രീമതി ബേബി റീന |
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ ഗോവിന്ദന്‍ |
Wednesday, December 19, 2012
ഗണിതോത്സവം 2012-13
(07.12.2012 വെള്ളി )
(07.12.2012 വെള്ളി )
സ്കൂളിലെ ഈ വര്‍ഷത്തെ ഗണിതോത്സവം പി.ടി.എ. പ്രസിഡണ്ട് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ടി. മാനസന്‍ അദ്ധ്യക്ഷത വഹിച്ചു. സാവിത്രി കെ.കെ., ദിവ്യ പി. എന്നിവര്‍ സംസാരിച്ചു. ഗണിതശാസ്ത്ര ക്ലബ്ബ് സെക്രട്ടറി അക്ഷയ് ബാലകൃഷ്ണന്‍ സ്വാഗതവും സ്കൂള്‍ ഡപ്യൂട്ടി ലീഡര്‍ സഞ്ജയ് ടി.വി. നന്ദിയും പറഞ്ഞു. കഴിഞ്ഞ 3 ദിവസങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് മുറികളില്‍ വെച്ച് നിര്‍മ്മിച്ചതും ശേഖരിച്ചതുമായ നിരവധി ഇനങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രദര്‍ശനം വീക്ഷിക്കുന്നതിന്ന് സാധിച്ചു. (ചിത്രങ്ങള്‍ PHOTOS ല്‍)
================================
================================
Saturday, December 15, 2012
സ്കൂള്‍
വളപ്പില്‍ പച്ചക്കറി
ഇരിണാവ്
: സംസ്ഥാന
കൃഷി വകുപ്പിന്റെ 'സ്കൂള്‍
വളപ്പില്‍ പച്ചക്കറി'
പദ്ധതിയുടെ
ഭാഗമായി കല്ല്യാശ്ശേരി
കൃഷിഭവനും ഇരിണാവ് പി.
കുഞ്ഞിക്കണ്ണന്‍
വൈദ്യര്‍ സ്മാരക മുസ്ലീം
യു.പി.സ്കൂള്‍
സയന്‍സ് ക്ലബ്ബും സംയുക്തമായി
പച്ചക്കറി കൃഷി തുടങ്ങി.
കല്ല്യാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
പി. കണ്ണന്‍
ഉദ്ഘാടനം ചെയ്തു.
പി.ടി.എ.
പ്രസിഡണ്ട്
കെ. സുധാകരന്‍
അദ്ധ്യക്ഷനായി.
കൃഷി
വകുപ്പ് ഉദ്യോഗസ്ഥരായ ബേബി
റീന, ജോളി
അലക്സ്,
രാധാകൃഷ്ണന്‍
എന്നിവര്‍ സംസാരിച്ചു.
കെ.കെ.സാവിത്രി
സ്വാഗതവും,
നുഫൈല
അവറാന്‍ നന്ദിയും പറഞ്ഞു.
Monday, December 3, 2012
Subscribe to:
Posts (Atom)