Thursday, August 16, 2012



ആഗസ്ത് 14 - ഇഫ്ത്താര്‍ സംഗമം

വിദ്യാലയത്തില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശങ്ങള്‍ ഏത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളില്‍ സൗഹൃദ സംഗമവും ഇഫ് ത്താര്‍ വിരുന്നും നടത്തി. സൗഹൃദ സംഗമം എ. സുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി. ചന്ദ്രന്‍, പി. പി. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. മനോഹരന്‍ സ്വാഗതവും, ടി. മാനസന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 400 ഓളം പേര്‍ പങ്കെടുത്തു.

എ. സുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു





Tuesday, August 7, 2012

ആഗസ്ത് - 6     ---   യുദ്ധവിരുദ്ധദിനം
ഹിരോഷിമാദിനത്തോടനുബന്ധിച്ച് ആഗസ്ത് 6 ന് സാമൂഹ്യപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികല്‍ സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയില്‍ ബാഡ്ജ് ധരിച്ച കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സമാധാനത്തിന്റെ ആവശ്യകതയെപ്പറ്റിയും യുദ്ധത്തിന്റെ ഭീകരതയെപ്പറ്റിയും എം. സനൂജ് സംസാരിച്ചു. ഉച്ചക്ക് ശേഷം പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ രചന, സഡാക്കോ കൊക്ക് നിര്‍മ്മാണം, റാലി എന്നിവ സംഘടിപ്പിച്ചു.





06/08/2012

Saturday, June 23, 2012

വായനാ വാരത്തോടനുബന്ധിച്ച്  21.06.2012 ന് സ്കൂളില്‍ സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനത്തില്‍ നിന്ന്
 




Thursday, June 21, 2012

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
19.06.2012

അഴീക്കോട് നോര്‍ത്ത് യു. പി.സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഡോ. കെ. രാജഗോപോലന്‍ ഉദ്ഘാടനം ചെയ്തു. പി. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമത്തുല്‍ മര്‍ജാന സ്വാഗതവും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കണ്‍ വീനര്‍ നുഫൈല എ. നന്ദിയും പറഞ്ഞു.
യന്‍സ് ക്ലബ്ബ് ഉദ്ഘാടനം
18.06.2012
കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ മേഖല ജോ. സെക്രട്ടറിയുമായ ശ്രീ. ടി. ഗോപാലന്‍ മാസ്റ്റര്‍ അനേകം ലഘു പരീക്ഷണങ്ങള്‍ ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. കെ. പ്രേമലത അദ്ധ്യക്ഷത വഹിച്ചു. ടി.മാനസന്‍ സ്വാഗതവും പുതുതായി തെരഞ്ഞെടുത്ത സെക്രട്ടറി ഫാത്തിമത്തുല്‍ മര്‍ജാന കെ നന്ദിയും പറഞ്ഞു.
-------

Wednesday, June 6, 2012

പ്രവേശനോത്സവം  04.06.2012

ഉദ്ഘാടനം ശ്രീ കെ. സി. ശ്രീജിത്ത് മാസ്റ്റര്‍

 വിളമ്പരഘോഷയാത്ര

അദ്ധ്യക്ഷന്‍ ശ്രീ. കെ. സുധാകരന്‍

Sunday, June 3, 2012