Wednesday, March 21, 2018

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു
___________________________
ഇരിണാവ്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ പ്രകാശനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി ടി. മാനസൻ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പി.ദിവ്യ, പി.വി.ഗൗരി, പി.സക്കറിയ,കെ. പ്രീത എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് രാമചന്ദ്രൻ കാക്കാടി സ്വാഗതവും, പ്രഥാനാദ്ധ്യാപിക പി. വി ബിന്ദു നന്ദിയും പറഞ്ഞു.





No comments:

Post a Comment