Tuesday, June 6, 2023

 പി .കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യുപി.സ്കൂളിൽപരിസ്ഥിതി ദിനം ആചരിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ സുധാകരന്റെ അധ്യക്ഷതയിൽ , കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രീത.കെ. വലിച്ചെറിയൽ വിമുക്ത - പ്ലാസ്റ്റിക് സ്കൂൾ - പ്രഖ്യാപനം നടത്തി. ശ്രീ സുധാകരൻ വൃക്ഷത്തൈ നടീൽ ഉദ്ഘാടനവും നിർവഹിച്ചു. HM സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. ഫാത്തിമത്ത് സൻഹ ടി.പി. പരിസ്ഥിതിദിനാചരണവുമായി ബന്ധപ്പെട്ട കുറിപ്പ് അവതരിപ്പിക്കുകയും ഇഷാനി പ്രമോദ്, നിഹാരിക. എന്നിവർ കവിതാലാപനം നടത്തുകയും ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികളും - Beat the plastic- പ്ലാസ്റ്റിക് വിരുദ്ധ -ബാഡ്ജ് തയ്യാറാക്കി ധരിക്കുകയും പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടു പിടിപ്പിച്ചു. എല്ലാ കുട്ടികളും അധ്യാപകരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്ത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1, 2 ക്ലാസ്സുകളിലെ കുട്ടികൾ സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിലേക്കും മറ്റു കുട്ടികൾ മടക്കര ഡാം പുഴയോരത്തേക്കും പ്രകൃതി നടത്തം സംഘടിപ്പിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കുകയും ശുചിത്വ ക്യാമ്പസ്സായി സംരക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.













 

No comments:

Post a Comment