പച്ചക്കറികൃഷിയില്‍ വിജയഗാഥ രചിച്ച് വിദ്യാര്‍ത്ഥികള്‍
കല്ല്യാശ്ശേരി കൃഷി ഭവന്റെ സഹായത്തോടെ സയന്‍സ് ക്ലബ്ബ് അംഗങ്ങളാണ് ജൈവപച്ചക്കറികൃഷിയില്‍ വിജയഗാഥ രചിച്ചത്. സ്കൂളിനോടനുബന്ധിച്ചുള്ള 15 സെന്റ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷി പഠനപ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിച്ചു.ചീര, വെള്ളരി, താലോരി, മത്തന്‍,പയറ്, വെണ്ട,കപ്പ എന്നീ ഇനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്.
പച്ചക്കറി വിളവെടുപ്പ് 08.02.2013 വ്യാഴാഴ്ച കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ഗോവിന്ദന്‍ നിര്‍വഹിച്ചു. സ്കൂള്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീ. കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി ബേബി റീന പദ്ധതിയെപ്പറ്റി സംസാരിച്ചു.
 |
കൃഷി ഓഫീസര്‍ ശ്രീമതി ബേബി റീന |
 |
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ ഗോവിന്ദന്‍ |
No comments:
Post a Comment